
കുന്ദമംഗലം : തോട്ടുംപുറം വളവിനുസമീപം മിനി പാർസൽ ലോറി ഓട്ടോടാക്സിയിലിടിച്ച് യാത്രക്കാർക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോടാക്സി തലകീഴായി മറിഞ്ഞു.
പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അല്പനേരം ഗതാഗതം തടസ്സപ്പെട്ടു.





