
കോഴിക്കോട്: ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് അപകടം. ബാലുശ്ശേരി കരുമല വളവിലാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റി.
മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു. മൂന്നാറിൽ നിന്നെത്തിയ എട്ട് അംഗ സംഘമാണ് അപകടത്തിൽ പെട്ടത്.





