
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കുടുംബലങ്കോട് കൈപ്പിനി കോഴിപ്പിള്ളിൽ വീട്ടിൽ സഞ്ജയ് (24) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസമാണ് യുവതിയെ സഞ്ജയ് തിരുവനന്തപുരത്തെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.





