Kozhikode

കോഴിക്കോട് നാദാപുരത്ത് വർക്ക് ഷോപ്പുകൾക്കെതിരെ നടപടി, 5000 രൂപ പിഴയിട്ടു

Please complete the required fields.




കോഴിക്കോട് : നാദാപുരം കല്ലാച്ചിയിൽ പരിസരമലിനീകരണം ഉണ്ടാക്കിയതിനും പൊതുനിരത്തിൽ റിപ്പയറിങ് പ്രവൃത്തി ചെയ്തതിനും കല്ലാച്ചിയിലെ രണ്ട് ബൈക്ക് വർക്‌ഷോപ്പുകൾക്കെതിരെ നാദാപുരം ഗ്രാമപ്പഞ്ചായത്ത് നടപടിയെടുത്തു.
കല്ലാച്ചി വളയം റോഡിൽ പ്രവർത്തിക്കുന്ന റോയൽ മോട്ടോഴ്സ് എന്ന സ്ഥാപനം ഉപയോഗശൂന്യമായ ഓയിൽ പുറത്തേക്കൊഴുക്കുകയും ,മാലിന്യങ്ങൾ പരിസരത്ത് കൂട്ടിയിടുകയും ചെയ്തതിന് 5000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകി.

രണ്ട് ദിവസത്തിനകം പ്രശ്ന പരിഹാരം കാണണമെന്നും നോട്ടീസിൽ നിർദ്ദേശിച്ചിട്ടുണ്ട് . അല്ലാത്തപക്ഷം സ്ഥാപനം പൂട്ടുന്നതിന് നോട്ടീസ് നൽകും. വളയം റോഡിൽ തന്നെ പ്രവർത്തിക്കുന്ന പി.എം. മോട്ടോഴ്സ് എന്ന സ്ഥാപനത്തിന് ബൈക്കുകൾ പൊതുനിരത്തിൽ റിപ്പയർ ചെയ്തതിന് നോട്ടീസ് നൽകി. സ്ഥാപനത്തിന് മുമ്പും നോട്ടീസ് നൽകിയിരുന്നെങ്കിലും നിർദ്ദേശം ലംഘിച്ചു കൊണ്ട് പ്രവൃത്തി തുടർന്നത് കൊണ്ടാണ് വീണ്ടും നോട്ടീസ് നൽകിയത്.

നിയമലംഘനം തുടർന്നാൽ ഇനിയൊരറിയിപ്പില്ലാതെ സ്ഥാപനം പൂട്ടുമെന്ന് നോട്ടീസിൽ നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധനയിലും നടപടിയിലും ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ടി. പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മാലിന്യം കൃത്യമായി കൈകാര്യം ചെയ്യാത്ത സ്ഥാപനങ്ങളുടെ പേരിൽ കർശന നടപടി സ്വീകരിക്കുമെന്നും ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എൻ.ഷമില അറിയിച്ചു.

Related Articles

Back to top button