Thrissur

പൂരനഗരിയെ നടുക്കി സ്ഫോടനം; മുണ്ടത്തിക്കോട് വെടിക്കെട്ട് പുര കത്തിയമർന്നു, 40 പേർക്ക് പരിക്ക്

Please complete the required fields.




തൃശൂർ: തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനം നാടിനെ നടുക്കി. തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്ന സാമ്പിൾ പുരയിലാണ് അപകടമുണ്ടായത്.

സ്ഫോടനത്തിൽ 40 ഓളം തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. വലിയ ശബ്ദത്തോടെയുണ്ടായ സ്ഫോടനം കിലോമീറ്ററുകൾ അകലെ വരെ കേൾക്കാമായിരുന്നു എന്നത് അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.സ്ഫോടനം നടന്ന ഉടൻ തന്നെ പോലീസും അഗ്നിശമനസേനയും ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് കുതിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ പ്രമുഖ ആശുപത്രികൾക്കെല്ലാം സജ്ജമായിരിക്കാൻ ജില്ലാ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികൾ വൻതോതിൽ ഇവിടെ സംഭരിച്ചിരുന്നതാണ് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്.
പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button