Idukki

ഇടുക്കിയിൽ കാർ കൊക്കയിൽ വീണ് കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

Please complete the required fields.




ഇടുക്കി: കാർ നിയന്ത്രണം വിട്ടു കൊക്കയിലേക്കു മറി‍ഞ്ഞു രണ്ട് പേർക്ക് പരിക്ക്. കോഴിക്കോട് സ്വദേശി മുഹമ്മദ് റോഷൻ, തമിഴ്നാട് സ്വദേശി മഹാ ഐശ്വര്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നാർ ഗ്യാപ് റോഡിന് സമീപമാണ് അപകടം. നിയന്ത്രണംവിട്ട കാർ തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. കാർ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇരുവരും വിനോദ സഞ്ചാരത്തിനായാണ് മൂന്നാറിൽ എത്തിയത്.
മറ്റൊരു സംഭവത്തിൽ വെള്ളത്തൂവലിൽ സൈക്കിൾ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. പന്നിയാറുകുട്ടി സ്വദേശി മണ്ണായത്ത് സാബു ആണ് മരിച്ചത്. നടന്നു പോവുകയായിരുന്ന സാബുവിനെ കുട്ടികൾ ഓടിച്ചിരുന്ന സൈക്കിൾ വന്നിടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാബുവിനെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, തൃശൂർ വടക്കാഞ്ചേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.കാക്കിനിക്കാട് നെല്ലിച്ചോട്ടിൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ അഖിൽ ആണ് മരിച്ചത്. ഇന്നലെ രാത്രിവാഴാനി ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന അഖിലിനെ എതിർ ദിശയിൽ നിന്ന് അമിതവേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു.

Related Articles

Back to top button