Kozhikode

വിദ്യാർഥികൾക്ക് അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു

Please complete the required fields.




കൊടുവള്ളി : കെ.എം.ഒ. ഹയർസെക്കൻഡറി സ്കൂൾവിദ്യാർഥികൾക്കായി ജെ.സി.ഐ. കൊടുവള്ളി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ദ്വിദിന അവധിക്കാലക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർഥികളുടെ വ്യക്തിത്വവികസനം, സാമൂഹിക ബോധവത്കരണം, സൃഷ്‌ടിപരമായ കഴിവുകൾ വളർത്തൽ എന്നിവ ലക്ഷ്യമിട്ടായിരുന്നു ക്യാമ്പ്. കെ.കെ. സുബൈർ ഉദ്ഘാടനം ചെയ്‌തു.

ജെ.സി.ഐ. പ്രസിഡന്റ് എ.പി. റഊഫ് അധ്യക്ഷനായി. സെക്രട്ടറി കെ.കെ. നിജാദ്, മുൻ പ്രസിഡന്റ് നസ്രിൻ ഹമീദ്, കെ.പി. ഹസ്‌ന, പി.വി. മെഹറൂഫ് എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിൽ ജെ.സി.ഐ. അംഗങ്ങളായ കെ.ടി. ഫാത്തിമ നിദ, സുഹാന തസ്‌നീം, ജമാൽ കൊടുവള്ളി, എ.കെ. റഫീന, സുബൈദ വായോളി, ആമി ബെല്ല ജെയ്‌സ്, പി.കെ. ഷബ്‌ന, കെ. നസീന. സൽമ മരക്കാർ എന്നിവർ ക്ലാസെടുത്തു. ക്യാമ്പിന്റെ ഭാഗമായി പരിശീലന പരിപാടികൾ, പ്രായോഗിക പ്രവർത്തനങ്ങൾ, ക്രാഫ്റ്റ് സെഷനുകൾ എന്നിവയും സംഘടിപ്പിച്ചു. ഗായകൻ അഷ്റഫ് കൊടുവള്ളിയുടെ ഗാനവിരുന്നും ക്യാമ്പ് ഫയറും ഒരുക്കിയിരുന്നു.

Related Articles

Back to top button