Thiruvananthapuram

സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും, തലവരിപ്പണമോ പ്രവേശന പരീക്ഷയോ പാടില്ലെന്ന് വി. ശിവൻകുട്ടി

Please complete the required fields.





തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ സ്കൂളുകൾ അടുത്ത അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികൾ മേയ് 22 മുതൽ ആരംഭിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട് സ്കൂളുകൾ പാലിക്കേണ്ട കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും സാമ്പത്തിക നിബന്ധനകളും മന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

ഒ​ന്നാം ക്ലാ​സ്​ പ്ര​വേ​ശ​ന​ത്തി​ന് എ​ഴു​ത്തു​പ​രീ​ക്ഷ ന​ട​ത്തു​ക​യോ ത​ല​വ​രി പ​ണം വാ​ങ്ങു​ക​യോ ചെ​യ്താ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പി.​ടി.​എ ഫ​ണ്ട്​ പി​രി​വ്​ സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ സ്കൂ​ളു​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.

സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പ് സം​ബ​ന്ധി​ച്ച്​ പ്ര​ത്യേ​കം സ​ർ​ക്കു​ല​ർ ന​ൽ​കും. സ്കൂ​ൾ ഫി​റ്റ്ന​സ്, അ​റ്റ​കു​റ്റ​പ്പ​ണി, വെ​ള്ളം, ശു​ചീ​ക​ര​ണം, വാ​ഹ​ന​ങ്ങ​ൾ, മ​ര​ങ്ങ​ൾ, മ​തി​ലു​ക​ൾ, വൈ​ദ്യു​തി ലൈ​ൻ എ​ന്നി​വ സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ സ്കൂ​ളു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related Articles

Back to top button