Ernakulam

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി മൂന്നാംദിവസവും വർധിച്ചു

Please complete the required fields.




കൊച്ചി: സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി മൂന്നാംദിവസവും വർധിച്ചു. 22 കാരറ്റ് പവന് ഇന്ന് 160 രൂപ കൂടി. 1,14,080 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,260 രൂപയായി. ഏപ്രിലിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില വർധിക്കുന്നത്. ഇന്നലെ പവന് 1040 രൂപ വർധിച്ച് 1,13,920 രൂപയായിരുന്നു. ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണത്തിന് കേരളത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില. അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 25 ഡോളർ കൂടി. 0.52 ശതമാനം വർധിച്ച് 4,826.53 ഡോളറാണ് നിലവിലെ വില.

യു.എസ് -ഇറാൻ വെടിനിർത്തൽ, ഹുർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ഉപരോധം, എണ്ണവില വർധന തുടങ്ങിയ ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് 15 രൂപ വർധിച്ച് 11,780 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 270 രൂപ എന്ന നിലയിൽ തുടരുന്നു.

Related Articles

Back to top button