Palakkad

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; പത്ത് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

Please complete the required fields.




പാലക്കാട്: അട്ടപ്പാടി വെച്ചപ്പതിയിൽ 10 മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ആദിവാസി ഉന്നതിയിലെ മിന്നൽറാണി – ചന്ദ്രശേഖർ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു.

പെരിന്തൽമണ്ണയിലെ സ്വകാര്യ സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയെ ആദ്യം ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പിന്നീട് നില വഷളായതിനെത്തുടർന്ന് കോട്ടത്തറ താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

Related Articles

Back to top button