Alappuzha

മാവേലിക്കരയിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Please complete the required fields.




മാവേലിക്കര : ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് പെരിങ്ങലിപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. മിച്ചൽ ജംങ്ഷനിൽ തിങ്കൾ പുലർച്ചെയാണ് അപകടം. പെരിങ്ങിലിപ്പുറം കാട്ടുത്തറയിൽ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് മരിച്ചത്.

മാവേലിക്കരയിലെ ടർഫിൽ ഫുട്ബോൾ കളിച്ച ശേഷം ഓലകെട്ടെ അമ്പലത്തിലുള്ള സുഹൃത്തിനെ വീട്ടിൽ ആക്കിയ ശേഷം മടങ്ങവേ ആയിരുന്നു അപകടം.മാനവ് അപകടസ്ഥലത്തും ആദിത്യൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. മധു, സവിത ദമ്പതികളുടെ മകനാണ് മാനവ്. രതീഷ് സൗമ്യ ദമ്പതികളുടെ മകനാണ് ആദിത്യൻ.

Related Articles

Back to top button