Pathanamthitta

റാന്നിക്കാരല്ലാത്ത സ്ഥാനാർഥികൾ’, പോളിങ് കുറഞ്ഞതിൽ സ്ഥാനാർത്ഥികളെ വിമർശിച്ച് സിപിഎം ജില്ലാ കമ്മിറ്റി അംഗം

Please complete the required fields.




പത്തനംതിട്ട: നിയമസസഭാ തെരഞ്ഞെടുപ്പിൽ റാന്നിയിൽ പോളിങ് കുറഞ്ഞതിൽ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥികളെ അടക്കം വിമർശിച്ച് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പോളിങ്ങിലെ കുറവിനു കാരണം റാന്നിക്കാർ അല്ലാത്ത സ്ഥാനാർത്ഥികൾ അടക്കം ഏഴു കാരണങ്ങളെണെന്നാണ് പി.എസ്.സി മുൻ അംഗംകൂടിയായ റോഷൻ റോയ് മാത്യു പറയുന്നത്.

സംസ്ഥാനത്ത് പോളിങ് ശതമാനത്തില്‍ പിന്നിലായത് പത്തനംതിട്ട ജില്ലയാണ്. എല്ലാ ജില്ലകളിലും പോളിങ് ശതമാനം ഉയര്‍ന്നിട്ടും പത്തനംതിട്ടയില്‍ കാര്യമായ മാറ്റം ഉണ്ടായില്ല.
റാന്നിയും തിരുവല്ലയുമാണ് കേരളത്തില്‍ കുറവ് പോളിങ് രേഖപ്പെടുത്തിയ രണ്ട് മണ്ഡലങ്ങള്‍. 70.03 ശതമാനമാണ് കോന്നിയിലെ പോളിംഗ് ശതമാനം. 3.82 ആണ് ശതമാനം ആണ് പോളിംഗ് കുറഞ്ഞത്. ഇതിന് കാരണം സ്ഥാനാർത്ഥികളോടുള്ള താല്പര്യക്കുറവാണെന്ന് റോഷൻ ചൂണ്ടിക്കാട്ടുന്നു.

എൽഡിഎഫ് സ്ഥാനാർത്ഥി പ്രമോദ് നാരായണൻ ആലപ്പുഴ സ്വദേശിയും, യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധു അടൂർ സ്വദേശിയുമാണ്. റാന്നിയിൽ ഗതാഗത സൗകര്യം കുറവാണെന്നതും തിരിച്ചടിയായെന്ന് റോഷൻ ഫേസ്ബുക്ക് പോസ്റ്റിൽ പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു. 30 വർഷമായി ഇടതുമുന്നണി പ്രതിനിധീകരിക്കുന്ന മണ്ഡലത്തെ കുറിച്ചാണ് സിപിഎം നേതാവിന്‍ററെ വിമർശനം.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

സംസ്ഥാനത്തെ ഏറ്റവും കുറവ് പോളിംഗ് റാന്നി മണ്ഡലത്തിൽ -68.98%

എന്തായിരിക്കും റാന്നിയിൽ പോളിംഗ് കുറയുവാനുള്ള കാരണങ്ങൾ?

1.ശക്തമായ രാഷ്ട്രീയ മത്സരത്തിന്റെ അഭാവം.

2.പോളിംഗ് സ്റ്റേഷൻ ദൂരം, ഗതാഗത അസൗകര്യം, കാലാവസ്ഥ, ജോലി ദിവസം, ആരോഗ്യ പ്രശ്നങ്ങൾ

3.തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസത കുറവ്

4.രാഷ്ട്രീയത്തോടുള്ള വിരക്തി

5.സ്ഥാനാർഥികളോടുള്ള താല്പര്യക്കുറവ്

6.റാന്നിക്കാരല്ലാത്ത സ്ഥാനാർഥികൾ

7.ബോധ വൽക്കരണത്തിന്റെ കുറവ്

Related Articles

Back to top button