Kozhikode

ഇനി വിധിയറിയാനുള്ള നെഞ്ചിടിപ്പ്

Please complete the required fields.




ബേപ്പൂർ : ആവേശം അണപൊട്ടിയ പ്രചാരണത്തിനൊടുവിൽ ബേപ്പൂർ വിധിയെഴുതി. ഇനി ജനഹിതം പെട്ടിയിലായതിന്റെ ശാന്തതയും ജനഹിതമറിയാനുള്ള കാത്തിരിപ്പും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളെ കടത്തിവെട്ടുന്ന പോളിങ് ശതമാനമാണ് ഇത്തവണ മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. ലഭ്യമായ പ്രാഥമിക കണക്കുകൾപ്രകാരം 83.74 ശതമാനം വോട്ടർമാർ ബൂത്തിലെത്തി. പോസ്റ്റൽവോട്ടുകൾകൂടി ക്രോഡീകരിക്കുന്നതോടെ ഇത് ഇനിയും ഉയരാനാണ് സാധ്യത. കഴിഞ്ഞ മൂന്ന് നിയമസഭാതിരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണിത് എന്ന പ്രത്യേകതയുമുണ്ട്.

രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിക്കുമ്പോൾ മന്ദഗതിയിലായിരുന്നു തുടക്കം. ആദ്യ രണ്ടുമണിക്കൂർ പിന്നിടുമ്പോൾ 15.47 ശതമാനമായിരുന്നു പോളിങ്. എന്നാൽ, വെയിൽ കനത്തെങ്കിലും പോളിങ് സ്റ്റേഷനുകളിലെ ക്യൂവിന് കുറവുണ്ടായില്ല. 11 മണിയോടെ 32.86 ശതമാനമായും ഉച്ചയ്ക്ക് ഒന്നോടെ 49.88 ശതമാനമായും പോളിങ് കുതിച്ചു. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് 65.03 പിന്നിട്ട പോളിങ്, വൈകുന്നേരം അഞ്ചോടെ 79.22 ശതമാനത്തിലെത്തി. ആവേശകരമായ ക്ലൈമാക്സിനൊടുവിൽ വോട്ടെടുപ്പ് അവസാനിക്കുമ്പോൾ പോളിങ് 83.74 ശതമാനമെന്ന റെക്കോഡ്‌ നമ്പറിൽ തൊട്ടു. 2021-ൽ 79.4 ശതമാനവും 2016-ൽ 81.46 ശതമാനവുമായിരുന്നു ബേപ്പൂരിലെ പോളിങ് നില. വോട്ടിങ് സമയം അവസാനിക്കുന്ന ആറുമണിയോടെ ബേപ്പൂർ നിയോജകമണ്ഡലത്തിലെ ആകെയുള്ള 215 പോളിങ് ബൂത്തുകളിൽ 197 എണ്ണത്തിലും പോളിങ് പൂർത്തിയായിരുന്നു. എന്നാൽ, 15 ഇടത്ത് ആറുമണികഴിഞ്ഞും പോളിങ് തുടർന്നു. ഫാറൂഖ് എ.എൽ.പി സ്കൂളിൽ സജ്ജീകരിച്ച 112-ാം ബൂത്തിൽ മാത്രം 115 പേർക്ക് ടോക്കൺ നൽകിയിരുന്നു. രാമനാട്ടുകര ഗണപത് സ്കൂളിൽ 25 പേർക്കും ടോക്കൺ നൽകി.

Related Articles

Back to top button