
ബാലുശ്ശേരി : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പരിപാലനത്തിനെത്തിയ അതിർത്തി രക്ഷാ സേനാംഗങ്ങളും ബാലുശ്ശേരി പോലീസും ടൗണിൽ റൂട്ട് മാർച്ച് നടത്തി.
ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച് ബാലുശ്ശേരി മുക്കിൽ നിന്ന് തിരിച്ച് സ്റ്റേഷൻ വരെയായിരുന്നു മാർച്ച്. ബാലുശ്ശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിഷ്ണു എസ്. നായരുടെ നേതൃത്വത്തിലാണ് റൂട്ട് മാർച്ച് നടത്തിയത്. തിരഞ്ഞെടുപ്പ് കഴിയും വരെ സേനാംഗങ്ങൾ ബാലുശ്ശേരിയിൽ ക്യാമ്പ് ചെയ്യും.





