Kozhikode

കോഴിക്കോട് ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളും നിബന്ധനകളും

Please complete the required fields.




കോഴിക്കോട്: ജില്ലയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ഉത്തരവിറക്കി.

കണ്ടെയിന്‍മെന്റ് സോണുകള്‍

ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16,
ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9,
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 21,
ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാർഡ് 18,
കക്കോടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16,4,
കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12,
കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3,
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16,
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6,
ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16,18,
ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18,
വേളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6,
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14.

ജില്ലയില്‍ നിലവിലുള്ള കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് പുറമേയാണിത്.

നിബന്ധനകൾ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫീസുകള്‍, ആരോഗ്യവകുപ്പ്/പോലീസ്, ഹോം-ഗാര്‍ഡ്/ഫയര്‍ ആന്റ് റസ്‌ക്യ/എക്‌സൈസ്/റവന്യൂ ഡിവിഷണല്‍ ഓഫീസ്/താലൂക്ക് ഓഫീസ്/വില്ലേജ് ഓഫീസ്/ട്രഷറി/കെ.എസ്.ഇ.ബി/വാട്ടര്‍ അതോറിറ്റി പാല്‍ സംഭരണം വിതരണം/പാചകവാതകവിതരണം/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍/ പൊതുവിതരണവകുപ്പ്/എടിഎം/ അക്ഷയ സെന്ററുകള്‍ (ഡി-കാറ്റഗറിയില്‍ പാടില്ല) എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം.

ദുരന്തനിവാരണ പ്രവര്‍ത്തികള്‍ തടസ്സം കൂടാതെ നടത്തുന്നതിനായി ജില്ലാനിര്‍മ്മിതി കേന്ദ്ര, പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷന്‍, എന്നീ വകുപ്പുകളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. ഈ വകുപ്പുകളിലെ/സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഔദ്യാഗിക തിരിച്ചറിയല്‍ കാര്‍ഡ് ബന്ധപ്പെട്ട പോലീസ് /മറ്റ് പരിശോധനാ ഉദ്യോഗസ്ഥരെ കാണിച്ച് യാത്രാനുമതി വാങ്ങണം. നാഷണലൈസ്ഡ് ബാങ്കുകള്‍/സഹകരണ ബാങ്കുകള്‍ 10 മണി മുതല്‍ നാല് വരെ – അന്‍പത് ശതമാനമോ അതില്‍ കുറവോ ആളുകളെ വച്ച് പ്രവര്‍ത്തിപ്പിക്കാം. ഭക്ഷ്യ-അവശ്യവസ്തുക്കളുടെ വില്‍പ്പനശാലകളും ബേക്കറി ഉള്‍പ്പെടെയുള്ള കടകളും രാവിലെ ഏഴ് മണിമുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ പാര്‍സലുകള്‍ വിതരണം ചെയ്യുന്ന സമയം രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണിവരെയായിരിക്കും. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും നിരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്കും നിരോധനം ബാധകമല്ല. കണ്ടെയിന്‍മെന്റ് സോണിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം
നിരോധിച്ചു. നാഷണല്‍ ഹൈവേ/സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവര്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഒരിടത്തും നിര്‍ത്താന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണില്‍ രാത്രി ഏഴ് മണി മുതല്‍ രാവിലെ അഞ്ച് മണിവരെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചു. അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുളളൂ. കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും
അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു. മേല്‍ പറഞ്ഞിരിക്കുന്ന കണ്ടെയിന്‍മെന്റ് സോണില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന്
പുറത്ത് നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്ന പക്ഷം വാര്‍ഡ് ആര്‍ആര്‍ടി കളുടെ സഹായം തേടാം.

കണ്ടെയിന്‍മെന്റ് സോണിലെ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളാൻ ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തി. കണ്ടെയിന്‍മെന്റ് സോണില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തും.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005 ലെ ദുരന്തനിവാരണ നിയമം സെക്ഷൻ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്‍ഡ്യന്‍ പീനല്‍ കോഡ് 188, 269 വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കും.

Related Articles

Leave a Reply

Back to top button