India

ഇന്ധനവില കൂട്ടി ഷെൽ കമ്പനി; ഡീസലിന് 25 രൂപയും പെട്രോളിന് 7 രൂപയും കൂടി

Please complete the required fields.




ന്യൂഡൽഹി : ബെംഗളൂരുവിലെ ഷെൽ ഔട്ട്‌ലെറ്റുകളിൽ ഇന്ധനവില കുത്തനെ വർധിപ്പിച്ചു. പെട്രോളിന് 7.41 രൂപയും ഡീസലിന് റെക്കോർഡ് വർധനയായ 25.01 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

പുതിയ നിരക്കനുസരിച്ച് ബെംഗളൂരുവിലെ ഷെൽ പമ്പുകളിൽ സാധാരണ പെട്രോളിന് 119.85 രൂപയും പവർ പെട്രോളിന് 129.85 രൂപയുമാണ് വില. സാധാരണ ഡീസലിന് 123 രൂപയും പ്രീമിയം ഡീസലിന് 133 രൂപയും നൽകണം. രണ്ടാഴ്ച മുമ്പ് ഷെൽ ഇന്ധനവില വർധിപ്പിച്ചിരുന്നു. അന്ന് പെട്രോളിന് 108.50 രൂപയും ഡീസലിന് 93.50 രൂപയുമായിരുന്നു നിരക്ക്. രാജ്യത്താകമാനം 350 ഔട്ട്‌ലെറ്റുകളാണ് ഷെൽ കമ്പനിക്കുള്ളത്.

അതേസമയം, വില വർധിപ്പിച്ചതിനെക്കുറിച്ച് ഷെൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മാർച്ച് 27ന് നയാര കമ്പനി പെട്രോൾ വിലയിൽ അഞ്ചും ഡീസൽ വിലയിൽ മൂന്നു രൂപയും വർധിപ്പിച്ചിരുന്നു. ആഗോളവില വിപണിയിൽ വില വർധിച്ചിട്ടും ഇന്ത്യയിൽ പെട്രോൾ, ഡീസൽവില വർധിപ്പിക്കാതെ സർക്കാർ പിടിച്ചുനിർത്തുകയാണെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതിനായാണ്, എക്സൈസ് തീരുവ കുറച്ചത്. 2022 ഏപ്രിൽ മാസത്തിന് ശേഷം ഇന്ധനവില വർധിപ്പിച്ചിട്ടില്ല. 2024 മാർച്ചിൽ വിലയിൽ രണ്ടുരൂപ കുറച്ചിരുന്നു.

Related Articles

Back to top button