Ernakulam
പെരുമ്പാവൂർ ആൾക്കൂട്ടക്കൊല: മരിച്ചയാളെ തിരിച്ചറിഞ്ഞു, മോഷണക്കുറ്റം ആരോപിച്ചാണ് തല്ലിക്കൊന്നതെന്ന് പോലീസ്

കൊച്ചി: പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. അസം സ്വദേശിയായ നൂറുൽ ഹുസൈൻ ആണ് മർദ്ദനമേറ്റ് മരിച്ചത്. ഇയാൾ മുൻപും മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഇരിങ്ങോൾ ഭാഗത്തെ ഒരു പ്ലൈവുഡ് കമ്പനിയിൽ മോഷണശ്രമം നടന്നു എന്നാരോപിച്ച് അവിടെയുള്ള തൊഴിലാളികൾ നൂറുൽ ഹുസൈനെ പിടികൂടുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനമേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ ആറ് തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു.





