
കോഴിക്കോട് : കോഴിക്കോട് സൗത്ത് മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി ടി. രനീഷിന്റെ പ്രചാരണാർഥം ‘സ്ഥാനാർഥിയോടൊപ്പം പ്രഭാത നടത്തം’ എന്ന പരിപാടി സംഘടിപ്പിച്ചു.
ഒന്നരമണിക്കൂറോളം സ്ഥാനാർഥിയും പ്രവർത്തകരും മോണിങ് വാക്ക് നടത്തി. വഴിയിൽ കൂടെ ചേർന്നവരോട് മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ ചർച്ചചെയ്തു.
‘നല്ല നാളേക്കായി നമുക്കൊരുമിച്ച് നടക്കാം’ എന്ന സന്ദേശവുമായാണ് കോതി പാലംമുതൽ ബീച്ച് ഫ്രീഡം സ്‌ക്വയർ വരെയുള്ള നടത്തം സംഘടിപ്പിച്ചത്.





