Thiruvananthapuram
നഴ്സിംഗ് സമരം: രോഗികളുടെ ജീവൻ വച്ച് വിലപേശുന്നു; നഴ്സുമാരുടേത് ധിക്കാരമെന്ന് അഡ്വ. ഹുസൈൻ കോയ തങ്ങൾ

തിരുവനന്തപുരം: വി സംസ്ഥാനത്ത് ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് നഴ്‌സുമാർ വീണ്ടും സമരം തുടങ്ങി. ധാരണയിലെത്താതെ 26 ആശുപത്രികൾക്കെതിരായാണ് സമരം. എന്നാൽ സമരത്തോട് മുഖം തിരിച്ചുനിൽക്കുകയാണ് മാനേജ്മെൻ്റുകൾ. ആവശ്യമെങ്കിൽ ആശുപത്രികൾ അടച്ചിടുമെന്ന് മാനേജ്മെന്റുകൾ വ്യക്തമാക്കി.
ഈ മാസം 30തു വരെ ഡ്യൂട്ടിയിൽ നിന്ന് വിട്ട് നിൽക്കരുതെന്ന് ഹൈക്കോടതി നിർദേശമുണ്ടെന്നും അതിനാൽ തന്നെ നഴ്‌സുമാർ നടത്തുന്ന സമരം ഹൈക്കോടതി വിധിക്ക് എതിരാണെന്നും സ്വകാര്യ ആശുപത്രി മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഹുസൈൻ കോയ തങ്ങൾ വിമർശിച്ചു. നഴ്‌സുമാരുടേത് ധിക്കാരമാണ്. രോഗികളുടെ ജീവൻ വച്ച് വിലപേശുകയാണ്. സമരം ചെയ്താൽ നടപടികളുണ്ടാവുമെന്നും അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കി. സമരത്തെ ജനങ്ങൾക്ക് വേണ്ടി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.





