Thiruvananthapuram

ഗോളടിക്കാനല്ല, ലഹരി വിൽക്കാൻ!’ മുൻ സന്തോഷ് ട്രോഫി ടീമംഗം എംഡിഎംഎയുമായി അറസ്റ്റിൽ

Please complete the required fields.




തിരുവനന്തപുരം: ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ച് മാരക മയക്കുമരുന്നായ എംഡിഎംഎ വിൽപന നടത്തിവന്ന മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ. കേരളത്തിന്റെ മുൻ ഫുട്ബോൾ താരം നജീബ് ഖാനാണ് എക്സൈസിന്റെയും നർക്കോട്ടിക് സെല്ലിന്റെയും സംയുക്ത പരിശോധനയിൽ വലയിലായത്.

വിവിധ ഹോട്ടലുകൾ താവളമാക്കി ലഹരി ഇടപാടുകൾ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇയാൾ പിടിയിലായത്.നിലവില്‍ ഇയാള്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ സൂപ്രണ്ടാണ്. മൊബൈല്‍ ആപ്പ് വഴി ആളുകളെ കണ്ടെത്തി എംഡിഎംഎ എത്തിച്ചുനല്‍കുന്നതാണ് ഇയാളുടെ രീതി. പ്രമുഖര്‍ ഉള്‍പ്പെടെ ഇയാളില്‍ നിന്ന് എംഡിഎംഎ വാങ്ങാറുണ്ടെന്നും കണ്ടെത്തി.

Related Articles

Back to top button