
താമരശ്ശേരി: നാൽപ്പതാം വെള്ളി ആചരണത്തോടനു ബന്ധിച്ച് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേത്യത്വത്തിൽ നടക്കുന്ന ഒമ്പതാമത് കുളത്തുവയൽ തീർഥാടനം താമരശേരി മേരി മാതാ കത്തീഡ്രൽ ദേവാലയത്തിൽ ഇന്ന് രാത്രി പത്തിന് ആരംഭിക്കും.
ജപമാല ചൊല്ലിക്കൊണ്ട് മുപ്പത്തിയഞ്ച് കിലോമീറ്ററുകൾ കാൽനടയായി താമരശേരി അൽഫോൻസാ സ്‌കൂൾ, കട്ടിപ്പാറ, തലയാട്, കല്ലാനോട്, കുരാച്ചുണ്ട് എന്നീ കേന്ദ്രങ്ങളിലുടെ സഞ്ചരിച്ച് നാളെ രാവിലെ 7.30-ന് കുളത്തുവയൽ സെൻ്റ് ജോർജ് തീർഥാടന കേന്ദ്രത്തിൽ എത്തിച്ചേരും.
വിലങ്ങാട് സെന്റ് ജോർജ് ഫൊറോന ഇടവകയിൽ നിന്ന് രാത്രി 12ന് ആരംഭിക്കുന്ന തീർഥയാത്ര പുലർച്ചെ മരുതോങ്കരയിലെത്തും. ഫൊറോന വികാരി ഫാ. ആന്റോ ജോൺ മുലയിലിൻ്റെ നേതൃത്വത്തിൽ പുലർച്ചെ അഞ്ചിന് തീർഥാടകർ ചെമ്പനോടയിലെത്തിച്ചേർന്ന് അവിടെ നിന്ന് പെരുവണ്ണാമു ഴി, ചക്കിട്ടപാറ വഴി 7.30ന് കുളത്തുവയൽ തീർഥാടന കേന്ദ്രത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കാർ മികത്വം വഹിക്കും. താമരശേരി സെൻ്റ് അൽഫോൻസ മൈനർ സെമിനാരി റെക്ടർ ഫാ. കുര്യൻ താന്നിക്കൽ പീഢാനുഭവ സന്ദേശം നൽകും. വൈദികരും സന്യസ്‌തരും വിശ്വാസി കളും അടങ്ങുന്ന ആയിരക്കണക്കിനാളുകൾ തീർഥാടനത്തിൽ പങ്കുചേരുമെന്നും തീർ ഥാടന കേന്ദ്രം റെക്ടർ ഫാ. ഡോ. തോമസ് കളരിക്കൽ അറിയിച്ചു.





