
ഫറോക്ക് : നഗരസഭയുടെ പുരുഷൻമാർ ഉപയോഗിക്കുന്ന ശൗചാലയത്തിലെ നിർമാണ അപാകം കാരണം ബസ്‌സ്റ്റാൻഡിൽ ഇരിക്കാനാവാതെ യാത്രക്കാർ. കടലുണ്ടി, മണ്ണൂർ, കോട്ടക്കടവ് ഭാഗങ്ങളിലേക്ക് ബസുകൾ നിർത്തുന്ന ഭാഗത്തെ സ്റ്റാൻഡിലെ ഇരിപ്പിടത്തിലാണ് യാത്രക്കാർക്ക് ഇരിക്കാൻപറ്റാത്ത സ്ഥിതിയുള്ളത്.
ഇരിക്കുന്നതിന് എതിർവശത്തെ ശൗചാലയത്തിെൻറ മുകൾഭാഗത്തെ ഗ്ലാസുകൾ തുറന്നനിലയിലാണുള്ളത്. ഈ ഭാഗത്തുകൂടെയാണ് ശൗചാലയത്തിലെ ദുർഗന്ധം പുറത്തേക്ക് വമിക്കുന്നത്. ശൗചാലയ നടത്തിപ്പുകാരൻ പലതവണ അടയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മാത്രമല്ല ശൗചാലയത്തിന്റെ പടിഞ്ഞാറ് ഭാഗം നവീകരണത്തിന്റെ ഭാഗമായി അടച്ചുകെട്ടിയതോടെ എക്സോസ്റ്റ് ഫാനിന്റെ പ്രവർത്തനവും ഉപയോഗശൂന്യമായ രീതിയിലാണ്. ദിനംപ്രതി ചെറുതുംവലുതുമായി 150-ൽ പരം ബസുകൾ കയറിയിറങ്ങുന്ന ബസ് സ്റ്റേഷനാണ് ഫറോക്കിലേത്. അധികൃതർ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും ആവശ്യപ്പെടുന്നത്.





