Kozhikode

കാട്ടുപന്നികൾ നേന്ത്രവാഴത്തോട്ടം നശിപ്പിച്ചു

Please complete the required fields.




ഉള്ളിയേരി : നാറാത്ത് പാടത്തിൽ രവീന്ദ്രൻ പാടത്ത് താഴെക്കുനിയിൽ കൃഷിചെയ്ത നേന്ത്രവാഴത്തോട്ടം കാട്ടുപന്നികളെത്തി കൂട്ടത്തോടെ നശിപ്പിച്ചു. 80-ഓളം വാഴയാണ് നശിച്ചത്. 30 രൂപ നിരക്കിൽ കന്നുകളെത്തിച്ചാണ് കൃഷിയിറക്കിയത്.

രണ്ടുമാസം പ്രായമായിരുന്നു. രണ്ടുതവണ വളമിട്ട് കന്നുകൾ പുഷ്ടിപ്പെട്ടുവരുന്നതിനിടെയാണ് കൃഷി നശിപ്പിച്ചത്. പാലോറമലയിലെ കാടുകളിലാണ് പന്നികൾ താവളമാക്കിയത്. രാത്രിയിൽ മലയിറങ്ങിവന്ന് കൃഷികൾ നശിപ്പിക്കുന്നത് പതിവായിരിക്കയാണ്.

Related Articles

Back to top button