
കോഴിക്കോട് : മാപ്പിള സോങ് ലവേഴ്‌സ് അസോസിയേഷൻ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഈദ് സോഷ്യലും ഇശൽ നൈറ്റും നടത്തി. മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു. മാപ്പിള ഗാനങ്ങൾ സംഗീത പ്രേമികളുടെ നാടായ കോഴിക്കോടിന്റെ മാനവികത, പാരസ്പര്യം, സ്നേഹം എന്നിവ ഊട്ടിയുറപ്പിക്കുന്നുവെന്ന് മേയർ പറഞ്ഞു.
മലയാളം സർവകലാശാലാ വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് ഈദ് സന്ദേശം നൽകി. അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ. കുഞ്ഞാലി അധ്യക്ഷത വഹിച്ചു. എൻ.സി. അബ്ദുള്ളക്കോയ, ഡോ. കെ. മൊയ്തു, ആർ. ജയന്ത് കുമാർ, കെ. സലിം, പി.കെ. മൊയ്തീൻ കോയ, ഗാമ അസ്‌ലം, ഹനീഫ കക്കോടി തുടങ്ങിയവർ സംസാരിച്ചു. എം.വി. കുഞ്ഞാമു, ഫസൽ കൊടുവള്ളി എന്നിവരെ ആദരിച്ചു.





