Thiruvananthapuram

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ റെഡ് അലർട്ടിന് സമാനമായ ജാഗ്രത; വരാനിരിക്കുന്നത് കഠിനമായ ദിനങ്ങൾ

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യങ്ങൾ തുടരുന്നതിനിടെ 12 ജില്ലകളിൽ ഉയർന്ന താപനില ജാഗ്രതാ നിർദ്ദേശം (യെല്ലോ അലർട്ട്) പുറപ്പെടുവിച്ചു.

പാലക്കാട്, കൊല്ലം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. സാധാരണയേക്കാൾ രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത ദിവസങ്ങളിലും ഉയർന്ന താപനില തുടരും.

Related Articles

Back to top button