Malappuram

വീട് പൊളിക്കുന്നതിനിടെ അപകടം: മലപ്പുറത്ത് കോൺക്രീറ്റ് സ്ലാബ് നെഞ്ചത്ത് വീണ് നിർമാണ തൊഴിലാളി മരിച്ചു

Please complete the required fields.




മലപ്പുറം: പഴയ വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. മൂന്നിയൂര്‍ കുന്നത്ത് പറമ്പ് പുള്ളാടന്‍ അവറാന്റെ മകന്‍ അബ്ദുല്‍ അസീസ് (49) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് വള്ളിക്കുന്ന് അരിയല്ലൂര്‍ എം.വി.എച്ച്.എസ് സ്‌കൂളിന് സമീപത്തുള്ള പറമ്പില്‍ വെച്ചായിരുന്നു ദാരുണമായ അപകടം നടന്നത്. വീടിന്റെ മുന്‍ഭാഗം പൊളിച്ചുനീക്കുന്നതിനിടെ മുകളിലെ കോണ്‍ക്രീറ്റ് സ്ലാബ് അപ്രതീക്ഷിതമായി അസീസിന്റെ നെഞ്ചത്തേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അസീസിനെ ഉടന്‍ തന്നെ നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാൽ ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘകാലമായി നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു അസീസ്. ഖബറടക്കം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കളത്തിങ്ങല്‍പ്പാറ ജുമാമസ്ജിദില്‍ നടന്നു.പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യ: അസ്മ. മക്കള്‍: ഹബീബ, ഹന്നത്ത്, ഹസീന, ഹഫ്‌സത്ത്. മരുമക്കള്‍: അമീര്‍ മമ്പുറം, ആരിഫ് ചിനക്കല്‍, ഇബ്രാഹിം കൊടിഞ്ഞി, അക്കുപറമ്പില്‍ പീടിക. സഹോദരങ്ങള്‍: കുഞ്ഞി മുഹമ്മദ് കമ്മുക്കുട്ടി, സൈതലവി, ആയിശ ബീവി, കുഞ്ഞിപാത്തുട്ടി, ആസ്യ, സുഹ്‌റ.

Related Articles

Back to top button