Kerala

നവകേരള സര്‍വേ ദീര്‍ഘിപ്പിച്ച് സര്‍ക്കാരിന്റെ ഉത്തരവ്; മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു

Please complete the required fields.




നവകേരള സര്‍വേ ദീര്‍ഘിപ്പിച്ച് സര്‍ക്കാരിന്റെ ഉത്തരവ്. മാര്‍ച്ച് 31 വരെയാണ് ദീര്‍ഘിപ്പിച്ചത്. നേരത്തെ ഫെബ്രുവരി 28 വരെയായിരുന്നു സര്‍വേ നിശ്ചയിച്ചിരുന്നത്.സുപ്രീംകോടതിയില്‍ നിന്ന് സര്‍ക്കാരിനുണ്ടായ ആശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് നവകേരള സര്‍വേ നീട്ടിക്കൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്.ക്ഷേമ പദ്ധതികള്‍ എങ്ങനെ നടക്കുന്നവെന്നറിയാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് കൂടി നിരീക്ഷിച്ചു കൊണ്ടാണ് നവകേരള സര്‍വേ സ്റ്റേചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തത്.

ഭരണഘടനാപ്രശ്‌നങ്ങളും സുപ്രിംകോടതി വിധിയുടെ ലംഘനവും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചത്. ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രിംകോടതി സ്റ്റേ അനുവദിച്ചത്.
സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും പുതിയ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ലക്ഷ്യമിട്ട് നടത്തിയ നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്തത് തിരഞ്ഞടുപ്പ് കാലത്ത് സര്‍ക്കാരിന് വലിയ ആശ്വാസമായിരുന്നു.

Related Articles

Back to top button