Ernakulam

എറണാകുളത്ത് കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നാല് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു

Please complete the required fields.




എറണാകുളം: എറണാകുളത്ത് കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടച്ച് അപകടം. നാല് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. എറണാകുളം – പെരുമ്പാവൂർ റൂട്ടിൽ പൂക്കാട്ടുപടിയ്ക്ക് അടുത്ത് അറയ്ക്കപ്പടിയിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.

ജയ് ഭാരത് കോളേജിന്റെ ബസാണ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. കോളേജ് ബസിന്റെ മുൻഭാഗം തകരുകയും ഡ്രൈവറുടെ കാൽ കാബിനുള്ളിൽ കുടുങ്ങുകയും ചെയ്തു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെടുത്തത്.വീതി കുറഞ്ഞ ഒട്ടേറെ വളവുകളുള്ള റോഡാണ് ഈ ഭാഗത്തേത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇത് അപകടങ്ങളിലേക്ക് നയിക്കാറുണ്ട് എന്നും പറയപ്പെടുന്നു.

എന്നാല്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കാനുണ്ടായ സാഹചര്യം എന്താണെന്നതില്‍ വ്യക്തത വന്നിട്ടില്ല.അപകടത്തെത്തുടർന്ന് ഈ റൂട്ടിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button