Malappuram

ഉപദേശം നന്മ, പ്രവർത്തി ക്രൂരത! ഫിലിപ്പ് മമ്പാട് പീഡിപ്പിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ; കൂടുതൽ വിവരങ്ങൾ പുറത്ത്

Please complete the required fields.




മലപ്പുറം: മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിനെതിരായ പോക്‌സോ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെയാണ് ഫിലിപ്പ് മമ്പാട് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുന്നതിനായി മാതാപിതാക്കള്‍ കുട്ടിയെ ഫിലിപ്പിന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

കോഴിക്കോടിനടുത്തടുത്ത് നിന്നുള്ള മാനസിക വെല്ലുവിളി നേരിടുന്ന മകളെ രക്ഷിതാക്കൾ ഫിലിന് മമ്പാടിന്റെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. ഇതിനിടെ വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ പെണ്‍കുട്ടിയെ ഫിലിപ്പ് മമ്പാട് വിവിധയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചതായി സൂചനയുണ്ട്.
2025 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് കേസെടുത്തു. പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.16കാരിയെ പീഡിപ്പിച്ച കേസില്‍ ഇന്നലെ രാത്രി വൈകിയായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ഫിലിപ്പ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകള്‍ പങ്കുവച്ചിരുന്നു.

Related Articles

Back to top button