
കോഴിക്കോട്: നഗരത്തിൽ വിതരണത്തിനായി എത്തിച്ച 42 കിലോ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിലായി. ഓമശ്ശേരി സ്വദേശി പുറയിൽ ജംഷീർ (33) ആണ് സിറ്റി ലഹരി വിരുദ്ധ സ്ക്വാഡിന്റെ (ഡാൻസാഫ്) പിടിയിലായത്. ഇന്നലെ രാത്രി മുണ്ടിക്കൽ താഴം പട്ടാളമുക്ക് പരിസരത്ത് വെച്ചായിരുന്നു അറസ്റ്റ്.
നേരത്തെ നാല് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കഞ്ചാവുമായി പിടിയിലായത്. വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചാണ് കഞ്ചാവ് കൊണ്ടുവന്നതാണെന്നാണ് പ്രതിയുടെ മൊഴി.കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പിടികൂടിയത്.





