Ernakulam

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

Please complete the required fields.




കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 190 രൂപ കുറഞ്ഞതോടെ 22 കാരറ്റ് സ്വർണം 13,965 രൂപയിലെത്തി. പവന് 1,520 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്, ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി താഴ്ന്നു.

സ്വർണം വാങ്ങാൻ കാത്തിരുന്നവർക്കും വിവാഹ ആവശ്യങ്ങൾക്കായി തയ്യാറെടുക്കുന്നവർക്കും വലിയ ആശ്വാസമാണ് വിപണിയിലെ ഈ മാറ്റം. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,475 രൂപയും പവന് 91,800 രൂപയുമാണ് ഇന്നത്തെ നിരക്ക്.

14 കാരറ്റ് സ്വർണം ഗ്രാമിന് 8,935 രൂപയിലും പവന് 71,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില ഗ്രാമിന് 275 രൂപയായി തുടരുന്നു. കഴിഞ്ഞ ജനുവരിയിൽ പവൻ വില 1.31 ലക്ഷം രൂപ എന്ന റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു.എന്നാൽ രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ ലാഭമെടുപ്പിനായി സ്വർണം വിറ്റഴിച്ചതും വില താഴാൻ കാരണമായി. വരും ദിവസങ്ങളിലും വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. ആഭരണങ്ങൾ വാങ്ങുമ്പോൾ ജിഎസ്ടിയും പണിക്കൂലിയും പുറമെ നൽകേണ്ടി വരുമെന്ന് ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.

Related Articles

Back to top button