Palakkad

പാലക്കാട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു, അപകടം ആളൊഴിഞ്ഞ വീട്ടിലെ പ്ലാവില്‍ കയറാന്‍ ശ്രമിക്കുന്നിതിനിടെ

Please complete the required fields.




പാലക്കാട് : പാലക്കാട് കോങ്ങാട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു . പന്നിക്കോട് സ്വദേശി സുനിത്താണ് മരിച്ചത്. ആളൊഴിഞ്ഞ വീടിന്റെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്നാണ് അപകടമുണ്ടായത്.

ഇന്നലെയാണ് അപകടം സംഭവിച്ചത്. സുനിത്തിന്റെ വീട്ടില്‍ ആടിനെ വളര്‍ത്തിയിരുന്നു. ആടിന് നല്‍കാന്‍ പ്ലാവില എടുക്കുന്നതിനായാണ് ഇയാള്‍ ആളൊഴിഞ്ഞ വീട്ടിലെ പ്ലാവില്‍ കയറാന്‍ ശ്രമിച്ചത്. ഇതിനായി ഇയാള്‍ സ്ലാബില്‍ ചവിട്ടുകയായിരുനന്നു. ഉടനടി സ്ലാബ് തകരുകയും യുവാവ് സെപ്റ്റിക് ടാങ്കില്‍ അകപ്പെടുകയുമായിരുന്നു.യുവാവിനെ ഏറെനേരമായി കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും വ്യാപക അന്വേഷണം നടത്തിയിരുന്നു. ഇന്ന് രാവിലെയോടെയാണ് യുവാവിന്റെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെടുത്തത്.

മൃതദേഹം ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related Articles

Back to top button