Kozhikode

കായിക അധ്യാപകൻ്റെ പീഢന ശ്രമത്തിന് ഇരയാവുകയും, ശബ്ദ സന്ദേശങ്ങൾ പുറത്തുവിടുകയും, മറ്റുള്ളവരെ പരാതി നൽകാൻ പ്രേരിപ്പിക്കുകയും ചെയ്ത വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകിയില്ല

Please complete the required fields.




താമരശ്ശേരി: കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻ്ററി സ്കൂളിലെ കായിക അധ്യാപകൻ വി.ടിമിനീഷിൻ്റെ പീഢന വിവരങ്ങൾ പുറം ലോകത്തെ ആദ്യം അറിയിച്ച വിദ്യാർത്ഥിനി പരാതി നൽകിയില്ല. ഈ വിദ്യാർത്ഥിനിയോട് ഫോണിലൂടെ തെറി പറയുന്നതും, യൂനിവേഴ്സിസിറ്റി ഗ്രൗണ്ടിൽ വെച്ചുള്ള ക്രോസ് കൺട്രി മീറ്റിൽ പങ്കെടുക്കാൻ എത്തിയപ്പോൾ  റൂമിൽ കടന്നു വന്ന് ലൈംഗിക അതിക്രമത്തിന് മുതിർന്നതും വ്യക്തമാക്കുന്ന ശബ്ദ രേഖ വിദ്യാർത്ഥിനി തന്നെ പുറത്തുവിട്ടിരുന്നു.

പിന്നീട് അധ്യാപകൻ ഈ വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് മാപ്പു ചോദിക്കുന്നതും, കരയുന്നതും, നഷ്ടപരിഹാരമായി എന്തു വേണമെങ്കിലും തരാം എന്ന് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു. ഈ ശബ്ദ രേഖയിൽ വിദ്യാർത്ഥിനിയെ കെട്ടി പിടിച്ചുവെന്ന് അധ്യാപകൻ തന്നെ സമ്മതിക്കുന്നുമുണ്ട്. ഇതിനു പുറമെ മത്സരത്തിൽ പങ്കെടുക്കാൻ പോയ ദിവസം രാത്രി ഉറങ്ങാൻ പോലും സമ്മതിക്കാതെ അധ്യാപകൻ ശല്യം ചെയ്ത കാര്യങ്ങൾ മറ്റൊരു വിദ്യാർത്ഥിയോട് വിശദീകരിക്കുന്ന ശബ്ദ സന്ദേശവും പുറത്തു വന്നിരുന്നു. ഈ വിദ്യാർത്ഥിനിയെ തന്നെ പല തവണകളായി ഫോണിലൂടെ കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറി വിളിക്കുന്ന നിരവധി വോയ്സ് റെക്കോഡിംഗ് പല തവണകളായി പുറത്തുവന്നിരുന്നു. അധ്യാപകൻ്റെ പീഢനത്തിന് ഇരയാവുന്ന വിദ്യാർത്ഥികളുടെ അവസ്ഥ രക്ഷിതാക്കളെ ആദ്യം അറിയിഞ്ഞത് ഈ വിദ്യാർത്ഥിനിയിലൂടെയായിരുന്നു, ഇതേ തുടർന്നാണ് രക്ഷിതാക്കൾ മക്കളിൽ നിന്നും കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി പരാതി നൽകാൻ തയ്യാറായത്.

ഇതിനെല്ലാം മുൻകൈ എടുത്തിട്ടും എന്തുകൊണ്ട് ഈ വിദ്യാർത്ഥിനി പരാതി നൽകാൻ തയ്യാറായില്ല എന്നത് ദുരൂഹമാണ്. ഇവർക്ക് നിയമ സഹായം വാഗ്ദാനം ചെയ്ത് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി  ബന്ധപ്പെട്ടെങ്കിലും പരാതി നൽകാൻ താൽപര്യമില്ലായെന്നാണ് അറിയിച്ചത്. നിലവിൻ അധ്യാപകനെതിരെ രണ്ട് പോക്സോ കേസുകളും, രണ്ട് പീഢന കേസും, ജെ. ജെ. വകുപ്പുകൾ ചേർത്ത ഒരു കേസുമാണ് ചാർജ്ജ് ചെയിതിട്ടുള്ളത്.
അരുടെയെങ്കിലും ബാഹ്യപ്രരണ മൂലമാകാം വിദ്യാർത്ഥിനി പരാതി നൽകുന്നതിൽ നിന്നും പിന്തിരിഞ്ഞതെന്ന് സ്കൂളിലെ ചില രക്ഷിതാക്കൾ സംശയം പ്രകടിപ്പിച്ചു.

Related Articles

Leave a Reply

Back to top button