Kozhikode

കേരള മുസ്‌ലിം ജമാഅത്ത് ജില്ലായാത്രയ്ക്ക് സ്വീകരണം നൽകി

Please complete the required fields.




താമരശ്ശേരി : കേരള മുസ്‌ലിം ജമാഅത്ത് ജനുവരി ഒന്നുമുതൽ സംഘടിപ്പിക്കുന്ന കേരളയാത്രയുടെ മുന്നോടിയായി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ജില്ലായാത്രയ്ക്ക് താമരശ്ശേരിയിൽ സ്വീകരണം നൽകി. മുൻ എംഎൽഎ വി.എം. ഉമ്മർ ഉദ്ഘാടനംചെയ്തു.

ഫ്രഷ് കട്ട് ഫാക്ടറിയിൽനിന്നുള്ള മാലിന്യംകൊണ്ട് പൊറുതിമുട്ടുകയും അതിനെതിരേ സമരംചെയ്തതിന്റെ പേരിൽ പീഡനം അനുഭവിക്കുകയും ചെയ്യുന്ന മനുഷ്യർക്കൊപ്പമാണ് കേരള മുസ്‌ലിം ജമാഅത്ത് എന്ന് ജില്ലാപ്രസിഡന്റ് ടി.കെ. അബ്ദുറഹ്‌മാൻ ബാഖവി പറഞ്ഞു. സോൺ പ്രസിഡന്റ്് അബ്ദുൽ അസീസ് സഖാഫി കല്ലുള്ളതോട് അധ്യക്ഷനായി.

പി. ഗിരീഷ് കുമാർ, സന്ദീപ് മാടത്തിൽ, എസ്‌വൈഎസ് ജില്ലാ ജനറൽ സെക്രട്ടറി പി.വി. അഹമ്മദ് കബീർ എളേറ്റിൽ, ജില്ലാസെക്രട്ടറി എം.ടി. ശിഹാബുദ്ദീൻ സഖാഫി, എസ്എംഎ ജില്ലാപ്രസിഡന്റ്് ഡോ. സയ്യിദ് അബ്ദുസ്സബൂർ അവേലം, ഹനീഫ കോരങ്ങാട്, മുഹമ്മദലി കാവുമ്പുറം എന്നിവർ സംസാരിച്ചു.

Related Articles

Back to top button