Kozhikode

കാട്ടുപന്നികൾ കപ്പത്തൈകൾ നശിപ്പിച്ചു

Please complete the required fields.




കട്ടിപ്പാറ : ജനവാസമേഖലയിലെ കൃഷിയിടത്തിൽ രാത്രി കൂട്ടമായെത്തിയ കാട്ടുപന്നികൾ കപ്പത്തൈകൾ വ്യാപകമായി നശിപ്പിച്ചു. കട്ടിപ്പാറ കോളിക്കലിൽ ഭവിതേഷ് മുണ്ടപുറത്തിന്റെ കൃഷിയിടത്തിലാണ് കാട്ടുപന്നികൾ വ്യാപക കൃഷിനാശം വരുത്തിയത്. കൃഷിയിറക്കി മൂന്ന് മാസം കഴിഞ്ഞ കപ്പത്തൈകളാണ് നശിപ്പിക്കപ്പെട്ടത്. കട്ടിപ്പാറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമായി തുടരുകയാണ്.

എംപാനൽ ഷൂട്ടർമാരുടേത് ഉൾപ്പെടെയുള്ള തോക്കുകൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം പോലീസ് സ്റ്റേഷനുകളിൽ ഹാജരാക്കിയ സാഹചര്യത്തിൽ, കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനാവശ്യമായ മറ്റു നടപടികൾ വനംവകുപ്പ് സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷകക്കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

Related Articles

Back to top button