
വടകര : വൈക്കിലശ്ശേരി സുരക്ഷ പെയിൻ പാലിയേറ്റീവ് മേഖലാ ഓഫിസും പാലിയേറ്റീവ് വാഹനവും ഹോം കെയർ പദ്ധതിയും മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി എൻ.നിധിൻ ആധ്യക്ഷ്യം വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ, സിപിഎം ഏരിയ സെക്രട്ടറി ടി.പി.ബിനീഷ്, ഇ.പി.ദാമോദരൻ, പി.ശ്രീധരൻ, വി.ദിനേശൻ, ടി.എം.രാജൻ, എ.പി.വിജയൻ, കെ.എം.വാസു, എം.അശോകൻ, മേഖല കൺവീനർ ഇ.കെ.സജീഷ്, കെ.കെ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.





