Thiruvananthapuram

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് വ്യാപകമായി മഴയ്ക്ക് സാധ്യത

Please complete the required fields.




തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്. മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മഴ വീണ്ടും കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം.

Related Articles

Back to top button