Thiruvananthapuram
മന്ത്രി ശിവന്‍കുട്ടിയുടെ ഓഫീസിലേക്ക് കെഎസ്‌യു മാര്‍ച്ച്, സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്.
സംസ്ഥാന സ്‌കൂള്‍ കായിക മേള നടക്കുന്ന പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിന് സമീപമായിരുന്നു മാര്‍ച്ച്. ‘സംഘിക്കുട്ടി ശിവന്‍കുട്ടി’, ‘പിണറായിയുടെ നാറിയ ഭരണം’ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. പോലീസിനു നേരെ പ്രവര്‍ത്തകര്‍ കല്ല് വലിച്ചെറിയുകയും ചെയ്തു.





