Kozhikode

ജില്ലാതല ഇൻക്ലൂസീവ് കായികോത്സവം: കൊടുവള്ളി ബിആർസി ജേതാക്കൾ

Please complete the required fields.




താമരശ്ശേരി : സംസ്ഥാന സ്കൂൾ കായികമേളയുടെ മുന്നോടിയായി സംഘടിപ്പിച്ച ജില്ലാതല ഇൻക്ലൂസീവ് കായികോത്സവത്തിൽ 190 പോയിന്റുനേടി കൊടുവള്ളി ബിആർസി ഓവറോൾ ചാമ്പ്യന്മാരായി. 130 പോയിന്റുമായി വടകര ബിആർസി രണ്ടും 100 പോയിന്റുമായി കുന്ദമംഗലം ബിആർസി മൂന്നും സ്ഥാനം നേടി. വിജയികൾക്ക് എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം ട്രോഫികൾ സമ്മാനിച്ചു.

പഠനത്തോടൊപ്പം കലാ-കായിക ഇനങ്ങളിലും ഭിന്നശേഷി കുട്ടികൾക്ക് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമഗ്രശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തിൽ മൂന്നുദിവസങ്ങളിലായി മത്സരങ്ങൾ അരങ്ങേറിയത്. നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ, മേപ്പയ്യൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ, നടക്കാവ് ജിവിഎച്ച്എസ്എസ്, കാരപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ, ഈസ്റ്റ്ഹിൽ ഗവ. ഫിസിക്കൽ എജുക്കേഷൻ കോളേജ് എന്നിവിടങ്ങളായിരുന്നു മത്സരവേദികൾ.

Related Articles

Back to top button