Palakkad

പശുവിനെ കറക്കാന്‍ തൊഴുത്തിലെത്തി; നെന്മാറയില്‍ കോണ്‍ക്രീറ്റ് തൂൺ ദേഹത്തേക്ക് വീണ് ക്ഷീര കര്‍ഷകന് ദാരുണാന്ത്യം

Please complete the required fields.




പാലക്കാട്: നെന്മാറയിൽ തൊഴുത്തിലെ തൂൺ ദേഹത്തേക്ക് വീണ് ക്ഷീരകർഷകന് ദാരുണാന്ത്യം. പാലക്കാട് നെന്മാറ കയറാടി സ്വദേശി മീരാൻ ആണ് മരിച്ചത്. ഇന്നലെ പശുവിന്റെ പാൽ കറക്കുന്നതിനായി തൊഴുത്തിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. തൊഴുത്തിലുണ്ടായിരുന്ന സിമന്റ് തൂൺ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

മറ്റൊരു സംഭവത്തിൽ കണ്ണൂർ ആലക്കോട് സ്‌കൂട്ടിയിൽ കാറിടിച്ച് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി മരിച്ചു. സ്കൂട്ടി യാത്രികനായ വായാട്ടു പറമ്പിലെ പേട്ടയിൽ ജിമ്മി ഐസക് (46) ആണ് മരിച്ചത്. കരുവൻചാൽ നടുവിൽ മലയോര ഹൈവേയിൽ കരുവൻചാൽ ടൗണിന് സമീപം ചൈതന്യ നഗറിലെ കലുങ്കിൽ തിങ്കളാഴ്ച ഉച്ചക്ക് ഒന്നേകാലോടെയാണ് സംഭവം. ജിമ്മിയുടെ കെ.എൽ 59 എ.എ 0419 സ്‌കൂട്ടിയിൽ എതിരെ വന്ന കർണ്ണാടക രജിസ്ട്രേഷൻ കെ.എ 04 എം.വൈ. 9664 കാറിടിച്ചാണ് അപകടം. കാറിൻ്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആരോപണം.

നാട്ടുകാർ ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജിമ്മിയുടെ ജീവൻ രക്ഷിക്കാനായില്ല. ബിൽഡിംഗ് കോൺട്രാക്‌ട റാണ് ജിമ്മി. കരുവൻചാലിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. സി.പി.എം വായാട്ടുപറമ്പ് ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Articles

Back to top button