KeralaKozhikode

കോഴിക്കോട് മാവൂർ റോഡിൽ ഹോട്ടലിൽ തീപിടുത്തം; വലിയ ദുരന്തം ഒഴിവായി

Please complete the required fields.




കോഴിക്കോട് :കോഴിക്കോട് മാവൂർ റോഡിൽ ഹോട്ടലിൽ തീപിടുത്തം . മാവൂർ റോഡിലെ മാധ്യമം ഓഫീസിന് സമീപം വനിതകൾ നടത്തുന്ന കഞ്ഞിക്കലം ഹോട്ടലിൽ ഇന്ന് രാവിലെ 8.30ഓടെയാണ് തീപിടുത്തം ഉണ്ടായത് .
ഗ്യാസ് കണക്ഷനിലെ തകരാറാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവരം ലഭിച്ചതിനെത്തുടർന്ന് ഫയർ സർവീസ് സംഘം സ്ഥലത്തെത്തി തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി.

Related Articles

Back to top button