India

ഫിഫ റാങ്കിങ്ങിൽ കുതിച്ചുയർന്ന് ഇന്ത്യൻ വനിതകൾ

Please complete the required fields.




ഫിഫ വനിതാ ഫുട്ബോൾ റാങ്കിങ്ങിൽ കുതിപ്പ് നടത്തി ഇന്ത്യൻ വനിതകൾ. ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അറുപത്തിമൂന്നാം സ്ഥാനത്തേക്കാണ് ഉയർന്നത്. സമീപകാലങ്ങളിൽ ഇന്ത്യൻ വനിതകൾ നടത്തിയ മികച്ച പ്രകടനം ഈ കുതിപ്പിന് കാരണമായി. ഫിഫ റാങ്കിങ് പട്ടികയിൽ ഇന്ത്യൻ വനിതകളുടെ കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും മികച്ച കുതിപ്പാണിത്. 2023 ൽ അറുപത്തിയൊന്നാം സ്ഥാനം കരസ്ഥമാക്കിയതായിരുന്നു ഇതുവരെയുള്ള മികച്ച പ്രകടനം. തങ്ങളുടെ മികച്ച പ്രകടനത്തിലൂടെ ചരിത്രം കുറിച്ചുകൊണ്ട് ഏഷ്യ കപ്പിന് യോഗ്യത നേടിയിരുന്നു ഇന്ത്യൻ പെൺപുലികൾ.

2026 ൽ ഓസ്‌ട്രേലിയയിൽ വച്ചാണ് ഏഷ്യ കപ്പ് മത്സരങ്ങൾ നടക്കുക. യോഗ്യത മത്സരങ്ങളിൽ വനിതകൾ നേടിയതും ഉന്നതവിജയങ്ങൾ. നീണ്ട ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നത് എന്ന സവിശേഷതയും ഈ നേട്ടത്തിനുണ്ട്. 2003 ൽ ആണ് അവസാനമായി ഇന്ത്യൻ വനിതകൾ ഏഷ്യ കപ്പ് മത്സരങ്ങൾക്കായി കളത്തിൽ ഇറങ്ങിയത്.

ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങളിൽ കരുത്തരായ തായ്‌ലൻഡിലെ 2-1 ന് തകർത്താണ് ഇന്ത്യ ഓസ്‌ട്രേലിയിലിക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. മാറ്റ് യോഗ്യത മത്സരങ്ങളിൽ ഇന്ത്യ മം​ഗോ​ളി​യ​യെ 13-0ത്തി​നും, തി​മോ​ർ ലെ​സ്റ്റെ​യെ 4-0ത്തി​നും, ഇ​റാ​ഖി​നെ 5-0ത്തിനും പരാചയപ്പെടുത്തിയിരുന്നു. 2022 ലെ ഏഷ്യ കപ്പിൽ ആതിഥേയരായ ഇന്ത്യയ്ക്ക് യോഗ്യത ലഭിച്ചെങ്കിലും താരങ്ങൾക്ക് Covid-19 ബാധിച്ചതോടെ പിന്മാറേണ്ടി വന്നു.

Related Articles

Back to top button