Palakkad

തകർത്ത് പെയ്ത് മഴ; ഇറിഗേഷൻ ഓഫീസിൽ വെള്ളം കയറി; മറ്റ് വഴിയില്ലാത്തതിനാൽ മേശപ്പുറത്ത് കയറിയിരുന്ന് ജോലി ചെയ്ത് ജീവനക്കാർ

Please complete the required fields.




പാലക്കാട്: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യമാണ്. പല സ്ഥലങ്ങളിലും വെള്ളം കയറി. വിവിധ ജില്ലകളിൽനിന്നും നിരവധിപേരെ വീടുകളിൽ നിന്നും മാറ്റിപാർപ്പിച്ചിട്ടുണ്ട്. പാലക്കാട് ഷൊർണൂരിൽ തകർത്തുപെയ്യുന്ന മഴയെ തുടർന്ന് ഇറിഗേഷൻ ഓഫീസിനകത്ത് വെള്ളം കയറി. ഓഫീസ് ജീവനക്കാർ മറ്റ് വഴികളില്ലാത്തതിനാൽ മേശ പുറത്ത് കയറി ഇരുന്നുകൊണ്ടാണ് ജോലികൾ ചെയ്യുന്നത്.

ഷൊർണൂരിൽ മണിക്കൂറുകളായി അതിശക്തമായ മഴയായിരുന്നു. ഇതോടെ റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഇറി​ഗേഷൻ ഓഫീസിലും വെള്ളം കയറി. വെള്ളം താഴുമെന്നുള്ള പ്രതീക്ഷയിൽ ആണ് ഓഫീസിലുള്ളവർ. ചെറിയ കുളത്തിന് അടുത്തായാണ് ഇറി​ഗേഷൻ ഓഫീസ് ഉള്ളത്. ചെറിയ മഴ പെയ്താൽ പോലും സാധാരണയായി ഈ ഓഫീസിലേക്ക് വെള്ളം കയറാറുണ്ട്.അതിശക്തമായ മഴ കൂടി പെയ്തതോടെ ഓഫീസിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറിയിരിക്കുകയാണ്. രണ്ടടി പൊക്കത്തിൽ വെള്ളം കയറിയിട്ടുണ്ട്. ഈ ഒരു പ്രദേശത്ത് ഡ്രെയിനേജ് സംവിധാനം ഇല്ല. ഒരു ഡ്രെയിനേജ് സംവിധാനം സ്ഥാപിക്കണം എന്നത് ഇവിടുത്തെ ഉദ്യോ​ഗസ്ഥരുടെ ഏറെക്കാലമായുള്ള ആവശ്യമാണ്. എന്നാൽ, ഇതുവരെയും വേണ്ട നടപടികൾ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ എടുത്തിട്ടില്ല എന്നും ആക്ഷേപം ഉയരുന്നു.

Related Articles

Back to top button