Kozhikode

കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർയാത്രക്കാരന് പരിക്ക്

Please complete the required fields.




കോഴിക്കോട് :ഉള്ളിയേരി സംസ്ഥാനപാതയിലെ തെരുവത്തുകടവിൽ കെഎസ്ആർടിസി ബസ്സിടിച്ച് സ്കൂട്ടർയാത്രക്കാരന് പരിക്കേറ്റു. പേരാമ്പ്രയിലെ വ്യാപാരി ചേനോളി റോഡിൽ കാവട്ടൂർ സുജിത്ത് (46)-നാണ് പരിക്കേറ്റത്.

ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയക്കാട് റോഡ് ജങ്ഷനടുത്ത് വ്യാഴാഴ്ച രാവിലെ 11.30-നാണ്‌ അപകടം.
നടുവണ്ണൂർ ഭാഗത്തുനിന്ന് വരുകയായിരുന്നു സ്കൂട്ടർയാത്രക്കാരൻ. എതിർദിശയിൽ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Related Articles

Back to top button