Kasargod

കാസർഗോഡ് വീരമല കുന്നിൽ വീണ്ടും മണ്ണിടിച്ചിൽ; അപകടത്തിൽപ്പെടാതെ യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി

Please complete the required fields.




കാസർഗോഡ്:കാസർഗോഡ് വീരമലക്കുന്നിടിഞ്ഞ് നാഷണൽ ഹൈവേ 66 ൽ വീണ്ടും മണ്ണിടിച്ചിൽ. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലാണ് സംഭവം . എൻഎച്ച് 66 ലെ മേഘ കൺസഷൻ കമ്പനി നിർമ്മാണം നടത്തുന്ന ഹൈവേയിലേക്കാണ് മണ്ണിടിച്ചിലുണ്ടായത് .വിരമലക്കുന്ന് ജില്ലാ കളക്ടർ കെ ഇൻശേഖർ ഐ എ സ്‌ അതീവ ജാഗ്രത നിർദേശം നൽകി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയ സ്ഥലത്താണ് ഇന്ന് 10.40 തോടെ അപകടമുണ്ടായത്

ദേശീയപാതയിലേക്ക് കല്ലും മണ്ണും പതിച്ചത് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യമുണ്ടാക്കി. അപകടത്തിൽപ്പെടാതെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു . ദേശീയപാതയിൽ ഇപ്പോൾ പാറയും മണ്ണും നിറഞ്ഞു കിടക്കുന്ന സ്ഥിതിയാണുള്ളത് .ദേശീയപാത നിർമ്മാണത്തിലിരിക്കെ, മഴ ശക്തമായതോടെ വീരമലക്കുന്നിടിഞ്ഞത് പ്രദേശവാസികളിലും യാത്രാക്കാരിലും ആശങ്ക സൃഷ്ടിച്ചു.അപകടസാധ്യത പരിഗണിച്ച് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം നിർമ്മാണ കമ്പനി ഇവിടെ വെളിച്ചവും നിരീക്ഷണത്തിനായി ജീവനക്കാരെയും ഏർപ്പെടുത്തിയിരുന്നു.ദേശീയപാത നിർമ്മാണത്തിലെ അപാകത പരിശോധിക്കാൻ നിയോഗിച്ച ഉന്നതതല സംഘം വീരമല സന്ദർശിച്ചെങ്കിലും കാര്യമായ പരിശോധന നടത്താതെ മടങ്ങി. അതേസമയം, മന്ത്രി എ.കെ. ശശീന്ദ്രൻ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും, ദേശീയപാതയിലെ ഗതാഗതം ഉടൻ പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.

Related Articles

Back to top button