
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരി സ്വദേശി ആഫ്രിക്കയിൽ മരിച്ചു. താമരശേരി പരപ്പൻ പൊയിൽ സ്വദേശി അബ്ദുൽ റഷീദ് ( 60 ) ആണ് മരിച്ചത്. ആഫ്രിക്കയിലെ ഘാനയിൽ വെച്ച് മഞ്ഞപ്പിത്ത ബാധയെ തുടർന്നാണ് മരണം. സ്വർണവ്യാപാരവുമായി ബന്ധപ്പെട്ട് ഏഴുമാസം മുമ്പാണ് റഷീദ് ആഫ്രിക്കയിലേക്ക് പോയത്.
മറ്റൊരു സംഭവത്തിൽ കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശി സാബു പൈലിയാണ് മരിച്ചത്. 52 വയസായിരുന്നു. ഇന്ന് രാവിലെയാണ് ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ സാബു എത്തിയത്. റൂമിൽ കിടന്നുറങ്ങിയ ശേഷം ജീവനക്കാർ വിളിച്ചപ്പോൾ അനക്കമില്ലായിരുന്നു. ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോളാണ് മരണം സ്ഥിരീകരിച്ചത്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നു.





