Ernakulam

മദ്യപിച്ച് വാഹനം ഓടിച്ചു, മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർ പിടിയിൽ

Please complete the required fields.




കൊച്ചി : കൊച്ചിയിൽ മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർ പിടിയിൽ. വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. കലൂരിൽ രണ്ട് പേരും ഹൈക്കോടതി ജംഗ്ഷനിൽ ഒരാളുമാണ് പിടിയിലായത്. ഇവർ ഓടിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിൽ ഇന്ന് പൊലീസ് വ്യാപകമായി പരിശോധന നടത്തിയിരുന്നു. കെഎസ്ആർടിസി ബസ്സിലുൾപ്പെടെ പരിശോധന നടത്തി. നിരവധി ബസ്സുകളിലായി നടത്തിയ പരിശോധനയിലാണ് മൂന്നുപേർ അറസ്റ്റിലായത്.

അതേസമയം, മറ്റൊരു സംഭവത്തിൽ കണ്ണൂരിൽ ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി പോലീസ്. കണ്ണൂർ താഴെ ചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് പിഴ ചുമത്തിയത്. ഇന്നലെ വൈകീട്ട് താഴെ ചൊവ്വയിലാണ് ബൈക്ക് ആംബുലൻസിൻ്റെ വഴിമുടക്കിയത്. കുളത്തിൽ വീണ കുട്ടിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ്. സൈറൺ മുഴക്കിയിട്ടും വഴി കൊടുക്കാത്തതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കണ്ണൂർ ട്രാഫിക് പോലീസ് ആണ് പിഴ ചുമത്തിയത്.

Related Articles

Back to top button