Kozhikode

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജിയാവശ്യപ്പെട്ട് നാദാപുരത്ത്‌ യൂത്ത് കോൺഗ്രസ് പ്രതിഷേധം

Please complete the required fields.




നാദാപുരം : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ്‌ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് പ്രതിഷേധപ്രകടനം നടത്തി. ആവർത്തിക്കുന്ന ഇത്തരം അപകടങ്ങൾ ആരോഗ്യവകുപ്പിന്റെ നിരന്തര അനാസ്ഥയാണെന്നും മന്ത്രി രാജിവെച്ചില്ലെങ്കിൽ ശക്തമായ സമരവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടുപോകുമെന്നും നേതാക്കൾ പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്റ് അനസ് നങ്ങാണ്ടിയുടെ നേതൃത്വത്തിൽനടന്ന പ്രതിഷേധസമരത്തിൽ സാജിദ്, അർജുൻ പെരുവൻകര, ലാലു വളയം, രൂപേഷ് കിഴക്കേടത്ത്, സി.പി. അഖിൽ, ടി.പി. ജസീർ, വരുൺദാസ്, കെ.പി. സിദ്ധാർഥ്, സി.എസ്. ഷിജിൻലാൽ, അജയ്‌ഘോഷ്, തുഷാർ, ശ്രീരാസ്, ടി.കെ. സിനാൻ തുടങ്ങിയവർ നേതൃത്വംനൽകി.

Related Articles

Back to top button