Thiruvananthapuram

കലിതുള്ളി മഴ: വടക്കൻ കേരളത്തിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും രൂക്ഷം, കാറ്റിനും സാധ്യത

Please complete the required fields.




തിരുവനന്തപുരം : കേരളത്തിൽ വീണ്ടും കനത്ത മഴ. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും കാസർകോട്, കണ്ണൂർ ജില്ലകളിലും മഴ ശക്തമായതോടെ പലയിടങ്ങളിലും വെള്ളം കയറി. കാസർകോട് മൊഗ്രാൽ പുഴയിൽ മലവെള്ളപ്പാച്ചിൽ രൂക്ഷമായതോടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ട്.

കണ്ണൂരിലും ആലപ്പുഴയിലും കടലാക്രമണം ശക്തമാണ്. കാസർകോട് നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയിലെ പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയാണ്. ദേശീയപാതയിൽ ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി.
കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടും നിലവിലുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റിനു സാധ്യതയുണ്ടെന്നും ഗുജറാത്ത് തീരത്തെ ചക്രവാത ചുഴി ന്യൂനമർദമായി മാറിയേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Related Articles

Back to top button