Sports

ഗോളെന്നുറപ്പിച്ച മെസിയുടെ ഫ്രീകിക്ക് ഇഞ്ച് വ്യത്യാസത്തില്‍ പുറത്ത്, ക്ലബ് ലോക കപ്പില്‍ ഇന്റര്‍മയാമിക്ക് സമനിലപൂട്ട്

Please complete the required fields.




ക്ലബ് ലോക കപ്പിലെ ആദ്യമത്സരത്തില്‍ ഗോളടിക്കാനാകാതെ ലയണല്‍ മെസി. അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍മയാമിക്കായാണ് അര്‍ജന്റീനിയന്‍ താരം കളിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഫ്‌ളോറിഡയിലെ മിയാമി ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ ഈജിപ്ഷ്യന്‍ ക്ലബ്ലായ അല്‍ അഹ്‌ലിക്കെതിരെയായിരുന്നു ഇന്റര്‍ മയാമി ഇറങ്ങിയത്. മത്സരത്തിന്റെ 64-ാം മിനിറ്റിലായിരുന്നു മെസിയുടെ ഫ്രീകിക്ക്.
അല്‍ അഹ്‌ലി താരത്തിന്റെ ഫൗളിനെ തുടര്‍ന്നായിരുന്നു റഫറി ഫ്രീകിക്ക് വിധിച്ചത്. പതിവ് തെറ്റിച്ച് മെസി പ്രതിരോധ നിരയെയും കീപ്പറെയും കബളിപ്പിച്ച് ഗ്രൗണ്ടര്‍ ഷോട്ടിലൂടെ ലക്ഷ്യം കാണാനായിരുന്നു ഇത്തവണ മെസിയുടെ ശ്രമം.

പക്ഷേ നേരിയ വ്യത്യാസത്തില്‍ പന്ത് സൈഡ് നെറ്റില്‍ ഉരസ് പുറത്തേക്ക് പോകുമ്പോള്‍ മെസിയും ഗ്യാലറിയും ഒരു പോലെ നിരാശരാകുന്നത് കാണാമായിരുന്നു. ഇരുകൈകളും തലയില്‍ വെച്ച് മെസി നിരാശയോടെ മൈതാനത്ത് നില്‍ക്കുമ്പോള്‍ ഗ്യാലറിയുണ്ടായിരുന്ന അല്‍ അഹ്‌ലിയുടെ ആരാധകര്‍ സന്തോഷത്തിലായിരുന്നു. മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചതോടെ ക്ലബ്ബ് ലോക കപ്പിന്റെ ആദ്യമത്സരം തന്നെ ഇന്റര്‍മയാമിക്ക് വിജയിക്കാന്‍ കഴിയാതെ പോകുകയായിരുന്നു. അല്‍ അഹ് ലി ഗോള്‍ കീപ്പര്‍ എല്‍ ഷെനാവിയുടെ മികവ് ഒന്ന് കൊണ്ട് മാത്രമാണ് വിജയിക്കാമെന്ന പ്രതീക്ഷയില്‍ ഇറങ്ങിയ ഇന്റര്‍ മയാമിക്ക് നിരാശയോടെ കളം വിടേണ്ടി വന്നത്. മെസിയുടേത് അടക്കം നിരവധി ടാര്‍ഗറ്റ് ഷോട്ടുകളാണ് എല്‍ ഷെനാവി സേവ് ചെയ്തത്.

Related Articles

Back to top button